ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (13:15 IST)
പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത്. പാവപ്പെട്ടവർക്ക് എൽപിജി സബ്സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് യുപിഎ സർക്കാറാണെന്നും പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡിയാണ് തുടരുകയെന്നും പെട്രോളിയം മന്ത്രി സഭയിൽ വ്യക്തമാക്കി.
പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർദ്ധിപ്പിക്ക്കുമെന്നായിരുന്നു തീരുമാനം. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വർഷം മാർച്ചോടെ സബ്സിഡി പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നടപടിയെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ വ്യക്തമാക്കിയത്.
ഈ വർഷം മേയ് മുപ്പതിനാണ്
കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിലെത്തി. സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർദ്ധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.