പാകിന് മറുപടി നല്‍കും: എംകെ നാരായണന്‍

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ഞായര്‍, 1 ഫെബ്രുവരി 2009 (13:29 IST)
നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, ഇന്ത്യ അതിനുള്ള മറുപടി ഉടന്‍ നല്‍കും , നാരായണന്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണങ്ങളെ കുറിച്ച് പാകിസ്ഥാന്‍ നടത്തിയ അന്വേഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയെ ധരിപ്പിച്ചു എന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇതിനെതിരെ പ്രസ്താവന നടത്തുകയും ചെയ്തു.

പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തെ വ്യാഴാഴ്ച സന്ദര്‍ശിച്ചപ്പോള്‍ വിവരങ്ങള്‍ ധരിപ്പിച്ചതായാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ ഇന്ത്യക്ക് ഔദ്യോഗികമായ ഒരു വിവരവും നല്‍കിയിട്ടില്ല എന്ന് പ്രണാബ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും പ്രണാബ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :