കൊല്‍ക്കത്ത|
WEBDUNIA|
Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (10:57 IST)
പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപ്പൂരിലെ ഹിജ്‌ലി ഷരീഫില്‍ പോയി മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 119 പേര്‍ മരിച്ചതായി അനൌദ്യോഗിക റിപ്പോര്‍ട്ട്. കാക്ദ്വീപിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ബോട്ട് ബംഗാള്‍ ഉള്‍ക്കടലിലെ ഘോരമാര ദ്വീപിന് സമീപം വച്ചാണ് അപകടത്തില്‍ പെട്ടത്.
ഒരു കപ്പല്‍ കടന്നു പോയപ്പോള്‍ ഉണ്ടായ കൂറ്റന്‍ തിരമാലകളില്‍ പെട്ട് ഒരു മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ട് മറിയുകയായിരുന്നു. ബോട്ടില്‍ നൂറ്റിയെഴുപത്തിയഞ്ചില്‍ അധികം ആളുകളെ കുത്തി നിറച്ചിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ബോട്ട് ദുരന്തമാണിത്. സെപ്തംബറില്‍ നടന്ന സുന്ദര്‍ബന്‍ ബോട്ടപകടത്തില്‍ 20 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.