പലഹാരം മേടിക്കാന്‍ പൈലറ്റ് റൂട്ട് മാറ്റി വിമാനം പറത്തി!
മുംബൈ: |
WEBDUNIA|
Last Modified ശനി, 19 ജനുവരി 2013 (17:29 IST)
PRO
PRO
പലഹാരം വാങ്ങാന്‍ റൂട്ട് മാറ്റി വിമാനം പറത്തിയ എയര്‍ഇന്ത്യ വനിതാ പൈലറ്റിന്റെ നടപടി വിവാദമായി. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള വിമാനം പറത്താനുള്ള എയര്‍ലൈന്‍ അധികൃതരുടെ നിര്‍ദേശം മറികടന്നായിരുന്നു പൈലറ്റിന്റെ നടപടി. പലഹാരം മേടിക്കാന്‍ മുംബൈ-ജോധ്പൂര്‍ - ഡല്‍ഹി റൂട്ടില്‍ വിമാനം പറത്തിയ സ്മൃതി ട്രെഹാനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജോധ്പൂരില്‍നിന്ന് പ്രശസ്തമായ ഉള്ളി കചോരിസ് എന്ന പലഹാരം വാങ്ങാന്‍ വേണ്ടിയാണ് ഇവര്‍ എയര്‍ലൈന്‍ അധികൃതരുടെ നിര്‍ദേശം മറികടന്ന് വിമാനം പറത്തിയത്. 12നു പുറപ്പെടേണ്ട മുംബൈ-ജോധ്പൂര്‍ - ഡല്‍ഹി റൂട്ടില്‍ ഉള്ള വിമാനത്തിലായിരുന്നു ആയിരുന്നു സ്മൃതിക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. അതിനാല്‍ ഉള്ളി കചോരിസ് ജോധ്പൂരിലെ ഹോട്ടലില്‍ വിളിച്ചു നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇഷ്ട വിഭവം റെഡിയാണ് എന്നറിഞ്ഞതിന്റെ ത്രില്ലില്‍ ഇരിക്കുമ്പോള്‍ ആണ് സ്മൃതിയോട് മുംബൈ- ഡല്‍ഹി റൂട്ടിലെ വിമാനത്തില്‍ കയറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പ്രിയ പലഹാരം കഴിക്കാന്‍ മാനസികമായി തയാറെടുത്ത സ്മൃതിയാവട്ടെ നിര്‍ദ്ദേശം അവഗണിച്ചു.
മുന്‍ നിശ്ചയ പ്രകാരം മുംബൈ-ജോധ്പൂര്‍ - ഡല്‍ഹി റൂട്ടില്‍ വിമാനം പറത്തി. പൈലറ്റ് ജോധ്പൂര്‍ വഴിയുള്ള വിമാനത്തില്‍ പോയതിനാല്‍ മുംബൈ-ഡല്‍ഹി ഫ്ലൈറ്റിന് പകരം പൈലറ്റിനെ കണ്ടെത്താനാവാതെ ഒരു മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായത്. പൈലറ്റിന്റെ പലഹാര പ്രേമം മൂലം യാത്രക്കാരും വശംകെട്ടു. ജോധ്പൂരില്‍ നിന്ന് പലഹാരം വാങ്ങി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് 'പണികിട്ടി'യെന്നു പൈലറ്റിനും പിടികിട്ടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.