പബ് ആക്രമണം: എല്ലാവര്‍ക്കും ജാമ്യം

മംഗലാപുരം| PRATHAPA CHANDRAN| Last Modified ശനി, 31 ജനുവരി 2009 (19:16 IST)
മംഗലാപുരത്തെ ഒരു പബില്‍ പെണ്‍‌കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ 27 പേര്‍ക്കും കോടതി ശനിയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ശ്രീ രാമ സേന അധ്യക്ഷന്‍ പ്രമോദ് മുത്താലിക്, സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രസാദ് അത്താവര്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ മംഗലാപുരം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ജനുവരി 24 ന് ആണ് മംഗലാപുരത്ത് ബാല്‍മട്ട റോഡിലുള്ള ഒരു പബിലാണ് 40 അംഗ സംഘം ആക്രമണം നടത്തിയത്. മുത്താലിക്കും അത്താവറും സംഘത്തിലില്ലായിരുന്നു എങ്കിലും സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പ്രസ്താവന നടത്തിയിരുന്നു.

സംഭവം നടന്ന് രണ്ടാം ദിവസമാണ് പൊലീസ് അത്താവറിനെ പിടികൂടിയത്. മൂ‍ന്ന് ദിവസത്തിനു ശേഷം ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് മുത്താലിക് പിടിയിലാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :