പന്നിപ്പനി: മുലായം സിംഗ് യാദവ് ആശുപത്രിയില്‍

ഗുഡ്‌ഗാവ്| JOYS JOY| Last Modified ശനി, 7 മാര്‍ച്ച് 2015 (18:27 IST)
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുലായത്തെ ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എഴുപത്തിയഞ്ചു വയസുകാരനായ മുലായത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വരികയാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :