WEBDUNIA|
Last Modified വ്യാഴം, 21 ഒക്ടോബര്‍ 2010 (16:51 IST)
PRO
ഇന്ത്യയിലെ കാര്യമാണിത്. ഇന്ത്യയിലെ പത്തില്‍ ഏഴ് പേര് ഒബാമയുടെ കഴിവില്‍ വിശ്വാസമുള്ളവരാണെന്ന് ഒരു സര്‍വെ വെളിപ്പെടുത്തുന്നു. ലോക പ്രശസ്തരായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെയിലാണ് ഒബാമയ്ക്ക് ഇന്ത്യയിലും കുറവല്ലാത്ത ജനപ്രീതിയുണ്ടെന്ന് വെളിപ്പെട്ടത്.
സര്‍വെയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ഇന്ത്യക്കാരും യുഎസിന് അനുകൂലമായ അഭിപ്രായമുള്ളവരായിരുന്നു. പ്രധാനമന്ത്രി മന്മോഹന് സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും തുല്യമായ ജനപ്രീതിയുണ്ടെന്നാണ് സര്‍വെ കണ്ടെത്തിയത് - 87 ശതമാനം. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചവര്‍ 85 ശതമാനമാണ്.
രാജ്യത്തിന് സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നും ലോക സമൂഹത്തില്‍ പ്രത്യേക സ്ഥാനം വഹിക്കാനുണ്ടെന്നും ഭൂരിഭാഗം ഇന്ത്യക്കാരും കരുതുന്നു. ലഷ്കര്‍ - ഇ - തൊയ്ബയും പാകിസ്ഥാനുമാണ് ഇന്ത്യയുടെ മുഖ്യ ശത്രുക്കളെന്നും സര്‍വെയില്‍ പ്രതികരിച്ചവര്‍ കരുതുന്നു.
നവംബര്‍ ആദ്യ വാരം ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍വെ ഫലം പുറത്തുവന്നത്. ഒബാമ അന്താരാഷ്ട്ര തലത്തില്‍ ഹിതകരമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് 73 ശതമാനം പ്രതികരിച്ചു. 66 ശതമാനമാണ് യുഎസിന് അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍, കഴിഞ്ഞവര്‍ഷം യുഎസ് അനുകൂലികളുടെ എണ്ണം 76 ശതമാനമായിരുന്നു.
റഷ്യക്ക് അനുകൂലമായി 51 ശതമാനവും യൂറോപ്യന്‍ യൂണിയന് അനുകൂലമായി 36 ശതമാനവും ചൈനയ്ക്ക് അനുകൂലമായി 34 ശതമാനവുമാണ് പ്രതികരിച്ചത്.