പതിമൂന്നുകാരിയെ ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയെ മാനഭംഗത്തിന്റെ തലസ്ഥാനമാക്കിയ കൂട്ടബലാത്സംഗ കേസിന് സമാന സംഭവം മധ്യപ്രദേശില്‍ ആവര്‍ത്തിച്ചു. മധ്യപ്രദേശിലെ സിങ്‌റൗലി ജില്ലയിലാണ് ഡല്‍ഹി സംഭത്തിനു സമാനമായ രീതിയില്‍ 13 കാരിയെ ഓടുന്ന ബസ്സില്‍ ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയത്.

ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങി വരുന്നതിനിടെയാണ് ബസ്സിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനു ശേഷം ഇവര്‍ കുട്ടിയെ ബസ്സില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു.
ബസ്സിന്റെ പിന്‍ ചക്രം തലയില്‍ കയറാതിരുന്നതാണ് പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുവാന്‍ കാരണം.

തലയ്ക്ക് ഗുരുതമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :