പഞ്ചാബ്|
rahul balan|
Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (19:28 IST)
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി ജെ പി, ശിരോമണി അകാലിദള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികളെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് ഹഫ്പോസ്റ്റ്-സിവോട്ടര്‍ സര്‍വ്വേ ഫലം. സര്‍വ്വേഫലം ഭരണപക്ഷമായ ശിരോമണി അകാലിദളിനും ബി ജെ പിക്കും കനത്ത തിരിച്ചടിയായി.
ആകെയുള്ള 117 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിക്ക് 94 മുതല്‍ 100 സീറ്റുവരെ ലഭിക്കുമെന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ട്.
എട്ട് മുതല്‍ 14 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ആറ് മുതല്‍ 12 സീറ്റുകള്‍ വരെ നേടി ശിരോമണി അകാലിദള്‍-ബി ജെ പി സഖ്യം മൂന്നാം സ്ഥാനത്തും എത്തുമെന്ന് ഹഫ്പോസ്റ്റ്-സിവോട്ടര്‍ സര്‍വ്വേ പറയുന്നു.
നിലവില്‍ പഞ്ചാബ് നിയമസഭയില്‍ ശിരോമണി അകാലിദളിന് 56 സീറ്റും കോണ്‍ഗ്രസിന് 46 സീറ്റുമാണ് ഉള്ളത്. ബി ജെ പിക്ക് 12 സീറ്റുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. രാജ്യത്തെ 78 ശതമാനം ജനങ്ങളും നിലവിലെ സര്‍ക്കാരില്‍ മാറ്റമുണ്ടാകണെമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.