കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കാന്‍ സാധ്യത. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകള്‍ തയാറെടുക്കുന്നു എന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഏകദേശം 2000 ഭീകരാരണ് ഇന്ത്യന്‍ അതിര്‍ത്തി നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ അവസരം നോക്കിയിരിക്കുന്നതെന്ന് മേജര്‍ ജനറല്‍ രമേഷ് ഹല്‍ഗാലി പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും അല്‍-ക്വൊയ്ദ ഭീകരാരാണെന്നും സൂചനയുണ്ട്.
നുഴഞ്ഞുകയറ്റ ശ്രമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതുമുതല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനോടകം നുഴഞ്ഞു കയറിയിട്ടുള്ള ഭീകരുടെ എണ്ണത്തെക്കുറിച്ച് ഹല്‍ഗാലി വ്യക്തമായ സൂചന നല്‍കിയില്ല.
കഴിഞ്ഞ ദിവസം കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് ലഷ്കര്‍ ഭീകരരും ഒരു കേണലും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.