'നിലപാടുകള്‍ വില്‍പ്പനയ്ക്ക്’ എന്ന് ബോര്‍ഡ് തൂക്കി!
ന്യൂഡല്‍ഹി|
WEBDUNIA|
PTI
‘നിലപാടുകള്‍ വില്‍പ്പനയ്ക്ക്’ എന്ന് ശരീരത്തില്‍ ബോര്‍ഡ് തൂക്കി നിലപാടുകള്‍ മാറിമാറി സ്വീകരിക്കുകയാണ് ബംഗാള്‍ എഴുത്തുകാരി മഹാശ്വേതാദേവിയെന്ന് എസ്എഫ്ഐ. വന്‍ തുക നല്കി മഹാശ്വേതാദേവിയെ ചിലര്‍ വിലയ്ക്കെടുത്തുകഴിഞ്ഞതായി എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രതാ ബാനര്‍ജി ആരോപിച്ചു.
ബംഗാളില്‍ മമതാ ബാനര്‍ജിക്കൊപ്പം ചേര്‍ന്ന് ഇടതുവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് മഹേശ്വതാ ദേവിയെന്ന് ബാനര്‍ജി പറഞ്ഞു. മഹേശ്വതാ ദേവിയുടെ നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ല. അവരെ ആരാണ് വാങ്ങിയിരിക്കുന്നതെന്ന് അവരുടെ പ്രസ്താവനയില്‍ നിന്നുതന്നെ വ്യക്തമാണെന്ന് ഋതബ്രതാ ബാനര്‍ജി ആരോപിച്ചു.