ഇന്ത്യാ-പാക് നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ണ്ണായക വഴിത്തിരിവുകളൂടെ കടന്നുപോകുമ്പോള്‍ അവിടെ നിറഞ്ഞ സാന്നിദ്ധ്യമായി നിരുപമ റാവു ഉണ്ടായിരുന്നു. മലയാളിയായ നിരുപമ റാവു വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞായറാഴ്ച വിരമിക്കുകയാണ്.
അയല്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിരുപമ റാവു വഹിച്ച പങ്ക് ചെറുതല്ല. ഈയടുത്ത ദിവസങ്ങളില്‍ ഏറെ തിരക്കുകള്‍ക്കിടയിലായിരുന്നു അവര്‍. യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്, പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി എന്നിവരുടെ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു അത്. 2009 ഓഗസ്റ്റ് ഒന്നിന് വിദേശകാര്യ സെക്രട്ടറി സ്ഥാനമേറ്റെടുത്ത അവര്‍ ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ്. വിദേശകാര്യ സെക്രട്ടറിയുടെ കാലാവധി രണ്ട് വര്‍ഷമാണെന്നിരിക്കെ നിരുപമയ്ക്ക് സര്‍ക്കാര്‍ ഏഴ് മാസം കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. ഡിസംബറില്‍ ആയിരുന്നു നിരുപമയുടെ കാലാവധി നീട്ടിയത്.
മലപ്പുറത്തെ മീമ്പാട്ട് തറവാട്ടില്‍ ജനിച്ച നിരുപമ 1973 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയാണ്. യു എസിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍ വിരമിക്കുന്ന ഒഴിവിലേക്ക് നിരുപമ പോകുന്നത്.