മുംബൈ - നാഗര്‍കോവില്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചു. വെള്ളിയാഴ്ച വെളുപ്പിന് കര്‍ണാടകയിലെ വാഡി സ്റ്റേഷനും കൃഷ്ണ സ്റ്റേഷനും മധ്യേ ആണ് കൊള്ള നടന്നത്.
മൂന്നംഗ സംഘമാണ് കൊള്ള നടത്തിയത്. എസ് 1, എസ് 2, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പണാപഹരണം നടത്തിയത്.
വാഡി സ്റ്റേഷനില്‍ നിന്ന് വെളുപ്പിനെ ഒരു മണിയോടെയാണ് മൂന്നംഗ സംഘം ട്രെയിനില്‍ കയറിയത്. ഇരുപത്തിയഞ്ചോളം പേര് കൊള്ളയ്ക്ക് ഇരയായി എങ്കിലും ജഗദീഷ് എന്ന ഒരു യാത്രക്കാരന് മാത്രമാണ് റയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്.