ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 24 ജനുവരി 2012 (09:17 IST)
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരുത്തല്‍ ശക്തിയേയാണ് സുകുമാര്‍ അഴീക്കോടിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി.
മുഖം നോക്കാത്തെയുള്ള വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അനീതി, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങളെ അദ്ദേഹം കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശിച്ചു. അങ്ങനെ അഴീക്കോട് നിരവധി ശത്രുക്കളെ സമ്പാദിച്ചു. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ഒരിക്കലും ബാധിച്ചില്ല.
അഴീക്കോട് സാംസ്കാരികരംഗത്തിന് നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേരളം ഒന്നടങ്കം വേദനിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.