നഴ്സിന്റെ തിരോധാനം: അസ്ഥികളും ആഭരണങ്ങളും കണ്ടെത്തി

ജോധ്പുര്‍| WEBDUNIA|
PRO
PRO
രാജസ്ഥാനില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്സ് ഭന്‍വാരി ദേവിയെ ചുട്ടുകരിച്ചതാകാം എന്ന സംശയം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ സി ബി ഐക്ക് ലഭ്യമായി. കത്തിക്കരിഞ്ഞ അസ്ഥികള്‍, റിസ്റ്റ് വാച്ച്, മോതിരം, ലോക്കറ്റ് തുടങ്ങിയ സാധനങ്ങളാണ് കണ്ടെത്തിയത്.

ജോധ്പുര്‍ ജലോഡ ഗ്രാമത്തിലെ രാജീവ് ഗാന്ധി കനാലില്‍ നിന്നാണു അവശിഷ്ടങ്ങള്‍ ലഭിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സി ബി ഐ തിരച്ചില്‍ നടത്തിയത്.

രണ്ടു നാടന്‍ പിസ്റ്റളുകള്‍, ഒരു ബേസ് ബോള്‍ ബാറ്റ് എന്നിവയും മുങ്ങല്‍ വിദഗ്ധര്‍ കനാലില്‍ നിന്ന് കണ്ടെടുത്തു. ഭന്‍വാരി ദേവിയെ ചുട്ടുകൊന്ന ശേഷം തെളിവുകള്‍ കനാലില്‍ കളഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്.

2011 സെപ്തംബറിലാണ് ഭന്‍വാരി ദേവിയെ കാണാതായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :