നരേന്ദ്ര മോഡി നല്ല മനുഷ്യനാണ്; കരുണാനിധി

ചെന്നൈ| WEBDUNIA|
PTI
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി നല്ല മനുഷ്യനാണെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നരേന്ദ്ര മോഡി നല്ല മനുഷ്യനാണ്. അദ്ദേഹം സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ഒരു ഭരണാധികാരിയെന്ന നിലയില്‍ തന്‍റെ കഴിവ് മോഡി പ്രകടിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് ഗുജറാത്തിലെ ജനങ്ങള്‍ മോദിയെ വീണ്ടും തെരഞ്ഞെടുത്തതെന്ന് കരുണാനിധി പറഞ്ഞു..

പക്ഷേ മോദി രാജ്യം ഭരിക്കാന്‍ യോഗ്യനാണോയെന്ന ജനങ്ങള്‍ തീരുമാനിക്കണം. അതേസമയം കരുണാനിധിയുടെ മോദി പ്രശംസ അമ്പരപ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കരുണാനിധിയുടെ മോദി പ്രശംസയെ ബിജെപി സ്വാഗതം ചെയ്തപ്പോള്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ഇടതു പാര്‍ട്ടികള്‍ വ്യക്തമാക്കി.

കരുണാനിധി മോദിയെ പ്രശംസിച്ചതില്‍ അത്ഭുതമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം കരുണാനിധി ഇക്കാര്യം വിശദീകരിക്കണമെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കരുണാനിധിയെക്കൊണ്ട് ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മീം അഫ്സല്‍ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :