നരേന്ദ്ര മോഡി ഇരുന്ന കസേരയ്‌ക്കു നാലു ലക്ഷം; പാര്‍ട്ടിയുടെ സംസ്കാരത്തിന് എതിരാണെന്ന് ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ബി ജെ പി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി ഇരുന്ന കസേരയ്‌ക്കു നാലു ലക്ഷം രൂപ!. ആഗ്രയിലെ ചടങ്ങില്‍ മോഡി ഇരുന്ന കസേരയാണു ലേലത്തിലൂടെ വിറ്റത്‌.

ഇതിനെതിരെ പാര്‍ട്ടിനേതാക്കള്‍ തന്നെയാണ് രംഗത്തെത്തിയത്. ചടങ്ങ്‌ സമാപിച്ച ഉടന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ റാലിയിലേക്ക് കസേരകള്‍ നല്‍കിയ ബിജെപി നേതാവായ പ്രമോദ് ഉപാധ്യായയോട് മോഡി ഇരുന്ന ആവശ്യപ്പെട്ട്‌ സമീപിച്ചതോടെയാണ്‌ സംഭവം തുടങ്ങുന്നത്‌.

താന്‍ കസേര വില്‍ക്കുന്നില്ലെന്ന്‌ ഉപാധ്യായ വ്യക്‌തമാക്കിയെങ്കിലും കസേരയ്‌ക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍ 2000 രൂപ വാഗ്‌ദാനം ചെയ്‌തു.

തുടര്‍ന്ന്‌ നടന്ന ലേലം വിളിക്കൊടുവില്‍ ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ്‌ ഗാര്‍ഗാണ്‌ നാലു ലക്ഷം രൂപയ്‌ക്ക്‌ കസേര സ്വന്തമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു‌.

എന്നാല്‍ ഉപാധ്യായ അത് നല്‍കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :