തൊടുപുഴ:|
Last Updated:
തിങ്കള്‍, 13 ഏപ്രില്‍ 2015 (19:10 IST)
ദൈവം തമ്പുരാന് വിചാരിച്ചാലും ആറന്മുളയില് വിമാനത്താവളം വരില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇത് സംബന്ധിച്ച് ബി.ജെ.പി. നിലപാടില്‍
മാറ്റമില്ലെന്നും
മറിച്ചുള്ള വാര്‍ത്തകളെല്ലാം കുപ്രചരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എം. മാണിയെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുന്നതിന് സി.പി.എം. മധ്യസ്ഥന്മാരെ അയച്ചിട്ടുണ്ടോയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് വ്യക്തമാക്കണം.
എല്‍.ഡി.എഫ്. ഘടകകക്ഷി നേതാവായ സ്കറിയാ തോമസ് കെ.എം. മാണിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ ഇതുവരെ സി.പി.എം. നിഷേധിച്ചിട്ടില്ല. ബാര്‍ക്കോഴ വിവാദം ഇരു മുന്നണിയും തമ്മിലുള്ള ധാരണയുടെ തെളിവാണെന്നും സുരേന്ദ്രന് ആരോപിച്ചു.