തെലങ്കാനയിലെ ജനങ്ങളെ കോണ്‍ഗ്രസ് വേദനിപ്പിച്ചെന്ന് നരേന്ദ്ര മോഡി
ദേവനാഗരെ|
WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് തെലങ്കാനയിലെ ജനങ്ങളെ വേദനിപ്പിച്ചുവെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും മോഡി കര്‍ണാടകയിലെ ദേവനാഗരെയില് നടന്ന ബിജെപി റാലിയില്‍ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആന്ധ്രയിലും ഹൈദരാബാദിലും പോകാന്‍ സമയമില്ല. അവര്‍ തെലങ്കാനയിലെ ജനങ്ങളെ വേദനിപ്പിച്ചു.
ജനങ്ങളോട് സംസാരിക്കാന്‍ പോലും കോണ്‍ഗ്രസിന് സമയമില്ല. ആന്ധ്രയിലെ ജനങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണെന്നും മോഡി പറഞ്ഞു. രാഷ്ട്രീയം ഒരിക്കലും ഹൃദയശൂന്യമല്ല. അവര്‍ക്ക് ദുഃഖങ്ങളും മറ്റും കാണാനാവില്ല. അവര്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുമില്ല. നിങ്ങളുടെ വേദന കാണുന്നില്ല. അത്തരമൊരു പാര്‍ട്ടിയെ നമ്മുക്ക് ആവശ്യമുണ്ടോ? അവര്‍ ചെറിയ ശിക്ഷ കൊണ്ട് പഠിക്കില്ല. കോണ്‍ഗ്രസില്‍ നിന്നു സ്വതന്ത്രമായ ഇന്ത്യ എന്ന ഒരു മന്ത്രം മാത്രമാണ് ഇവിടെ ആവശ്യമെന്നും മോഡി പറഞ്ഞു.
ബിജെപി ദേശീയ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ തവര്‍ചന്ദ് ഗെലോട്ട്, ആനന്ദ് കുമാര്‍, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ളാദ് ജോഷി തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.