തീവ്രവാദം വിവാഹ സൈറ്റുകള്‍ വഴിയും

മുംബൈ| WEBDUNIA|
ഇന്‍റര്‍നെറ്റിലെ വിവാഹ വെബ്‌സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഇനി രണ്ടുവട്ടം ആലോചിക്കുക. തീവ്രവാദികള്‍ അവിടെയും നുഴഞ്ഞുകയറാമെന്നാണ് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്‍.

വിവിധ സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട്‌ ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയും കമ്പ്യൂട്ടര്‍ എഞ്ജിനീയറുമായ അനീക്‌ സയിദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി അനീസ് കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളും, ഡ്രൈവിംഗ്‌ ലൈസന്‍സുകളും നിര്‍മ്മിക്കാനായാണ് ഇയാള്‍ ഭാര്‍തി ഡോട്ട് കോം, ശാദി ഡോട്ട് കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ചോര്‍ത്തിയെടുത്ത്.

ഇതുകൂടാതെ, ബി എസ്‌ എന്‍ എല്ലിന്‍റെ ടെലിഫോണ്‍ ഡയറക്ടറി ഉപയോഗിച്ച്‌ വ്യാജ സിംകാര്‍ഡുകള്‍ നിര്‍മ്മിക്കുകയും ചെയ്‌തിട്ടുണ്ടെന്നും സയിദ് പൊലീസിനോട്‌ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ്‌ അനീക്‌ സയിദ്‌ ഉള്‍പ്പെടെ 21 ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ അറസ്റ്റിലായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :