തീവ്രവാദികള്‍ക്കെതിരെ ഇനി ജമ്മു കാശ്‌മീരില്‍ പോരാടാന്‍ പെണ്‍കുട്ടികളും. സ്വരക്ഷയ്ക്കും കുടുംബത്തിന്‍റെ രക്ഷയ്ക്കും വേണ്ടിയാണ് ഇവര്‍ തോക്കെടുക്കുന്നത്.
നൂഷ്‌ര ഗ്രാമത്തില്‍ നിന്നുള്ള 27 പെണ്‍കുട്ടികള്‍ക്ക് സൈന്യം തീവ്രവാദികളെ നേരിടാനുള്ള പരിശീലനം നല്‍കി കഴിഞ്ഞു. ഇവര്‍ക്ക് ഇപ്പോള്‍ എ.കെ.47 നും മറ്റു ആയുധങ്ങളും ഉപയോഗിക്കാന്‍ അറിയാം. ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഗ്രാമീണരുടെ രക്ഷയ്ക്കായി രൂപം നല്‍കിയിട്ടുള്ള പ്രതിരോധ കമ്മിറ്റികളില്‍ അംഗങ്ങളാണ്.
പുരുഷന്‍മാരെ പോലെ തന്നെ ഈ പെണ്‍കുട്ടികള്‍ തീവ്രവാദികളെ നേരിടാന്‍ പ്രാപ്തിയുണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.
‘തീവ്രവാദികള്‍ ഇപ്പോള്‍ തങ്ങളുടെ സംഘത്തിലേക്ക് പെണ്‍കുട്ടികളെ ചേര്‍ക്കുന്നുണ്ടെന്ന വാര്‍ത്തയുണ്ട്. ഇത് പരിശോധിക്കാന്‍ ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയ പെണ്‍കുട്ടികള്‍ക്ക് കഴിയും- ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.