തമിഴ്നാട്ടില്‍ എം എല്‍ എമാര്‍ക്ക് ലാപ്‌ടോപ്പ്

WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (17:39 IST)
തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്ക് കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍ എന്നിവ സ്വന്തമായി നല്‍കും. സംസ്ഥാന സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

കഴിഞ്ഞ ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തിലാണ് എംഎല്‍എമാര്‍ക്ക് കമ്പ്യൂട്ടറും മറ്റും നല്‍കുന്ന കാര്യം പരിഗണനയ്ക്ക് വന്നത്.

എംഎല്‍എമാരുടെ മണ്ഡല വികസന ഫണ്ട് രണ്ടു കോടി രൂപയാക്കി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :