മുസാഫര്‍പുര്‍|
Aiswarya|
Last Modified വെള്ളി, 9 ജൂണ്‍ 2017 (12:49 IST)
പണത്തിനുവേണ്ടി പ്രതിയെ തട്ടിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു.
ബിഹാറിലെ മുസഫര്‍പുര്‍ അഹിയപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം. സര്‍വേഷ് കുമാര്‍ സി്, സഞ്ജിത് കുമാര്‍, എംഡി അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. അതില്‍ എംഡി അക്ബര്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ആണ്.
മക്‌സുദ്പുര്‍ ഗ്രാമത്തിലെ ശശി കുമാറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഒരു എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വിവേക് കുമാര്‍ സഹായം നല്‍കിയതായി ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് വീട്ടുകാരെ വിളിച്ച് 3 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയാല്‍ കേസില്‍നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.
എന്നാല്‍, വിവേക് കുമാറിന്റെ പിതാവ് ഉമേഷ് യാദവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസുകാരുടെ സഹായികളായ അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.