ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച ഡെപ്യൂട്ടി പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. ചന്ദൗലിയെ ബലുവയിലാണ് സംഭവം.
ഛത്തീസ്ഗഡ് റായ്പൂരില്‍ ഡിഎസ്പിയായ പ്രദ്യം കുമാര്‍ യാദവ് (45) ആണ് അറസ്റ്റിലായത്. ഉത്തരിഗണ്ണില് ഒരു ക്ഷേത്രത്തില്‍ വച്ച് പതിനാലു വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റെന്ന് എസ് പി ശരദ് സച്ചന് പറഞ്ഞു.
ഗ്രാമവാസികള്‍ നല്കിയ വിവരമനുസരിച്ചാണ് പോലീസ് യാദവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്കൂള്‍ രേഖകള്‍ പ്രകാരം 1999 ജൂലൈ 15നാണ് ജനിച്ചത്.
യാദവിന്റെ ആദ്യഭാര്യ മുന്‍പ് തന്നെ മരിച്ചുപോയിരുന്നു. രണ്ടാം ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇയാളുടെ മകന്റെയും മകളുടെയും വിവാഹവും കഴിഞ്ഞിരുന്നു.