ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം; അജ്ഞാതസംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നാടുവിട്ട് ഡല്‍ഹിയിലെത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍നിന്ന് അ‌ജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് വിധേയയാക്കിയശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നെത്തിയ പ്രായപൂര്‍‌ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കാണ് ദുര്‍ഗതി.

കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിനില്‍ കയറി ഡല്‍ഹിയിലിറങ്ങിയ കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍നിന്ന് നാലോളം പേര്‍ വരുന്ന സംഘം തട്ടിക്കൊണ്ടുപോയത് പാര്‍ലമെന്റിനു സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്കായിരുന്നു. മാനഭംഗത്തിനുശേഷം കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ചശേഷം ഇവര്‍ സ്ഥലം വിട്ടു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന കുട്ടിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :