അധിക നിരക്ക് നല്‍കി ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തതുകൊണ്ടുമാത്രം കാര്യമായില്ല, കിടക്കവിരിയും തലയിണയും ലഭിക്കുന്നതിനായി കൈക്കൂലിയും നല്‍കണം. തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ചെന്നൈയില്‍ നിന്നു പുറപ്പെറ്റുന്ന ഏഴ് എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ ദുര്യോഗം.
എമര്‍ജന്‍സി ക്വോട്ട ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും കോച്ചുകളില്‍ ശുചിത്വം പാലിക്കുന്നില്ലെന്നുമുള്ള യാത്രക്കാരുടെ ഏറെനാളത്തെ പരാതിയെത്തുടര്‍ന്നു നടത്തിയ സി ബി ഐ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്.
ചേരന്‍ എക്സ്പ്രസ്, ബാംഗ്ലൂര്‍ മെയില്‍, നെല്ലൈ എക്സ്പ്രസ്, യേര്‍ക്കാഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലായിരുന്നു പരിശോധന നടത്തിയത്.