ട്രാഫിക് പൊലീസ് അപമാനിച്ചു: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ജലന്ധര്‍|
WEBDUNIA|
PRO
PRO
ട്രാഫിക് പൊലീസ് അപമാനിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ജലന്ധറിലെ പ്രേം ചന്ദ് മര്‍ക്കന്‍ണ്ട് കോളജിലെ ബിഎ വിദ്യാര്‍ഥിനി ശിവാലിയാണ് ട്രാഫിക് പൊലീസിന്റെ 2 മണിക്കുര്‍ നീണ്ട അപമാനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ശിവാലിയും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന കാര്‍ കോളജിന്റെ സമീപത്തുള്ള പൊലീസ് ബാരകേഡില്‍ വച്ച് മറ്റൊരു കാറുമായി കൂട്ടി മുട്ടി. ഇതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ ഡ്രൈവറുമായി വാക്കുതര്‍ക്കം ഉണ്ടായി. ഈ സമയം പൊലീസ് ഇന്‍സ്പെകടര്‍ ബല്‍വീന്ദര്‍ കൌര്‍ സ്ഥലത്തെത്തി ശിവാലിയെയും സുഹൃത്തിനെയും അപമാനിക്കുകയായിരുന്നു.
ശിവാലിയോട് കയര്‍ത്ത് സംസാരിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ സുഹൃത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറഞ്ഞു ഇത് തുടരന്‍ ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്ത് ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്‍ടര്‍ പ്രാദേശിക പത്രത്തിലെ ഫോട്ടോഗ്രാഫറെ വിളിച്ച് ശിവാലിയുടെയും കൂട്ടുകാരന്റെയും ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു.
ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കരുതെന്നും, പ്രസിദ്ധീകരിച്ചാല്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ശിവാലി ഭീഷണി മുഴക്കി. എന്നാല്‍ ഫോട്ടോഗ്രാഫര്‍ ഇത് നിരസിച്ച് ഫോട്ടോ എടുക്കുകയും പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് ശിവാലിയെയും കൂട്ടുകാരനേയും പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു.
വൈകുന്നേരം 4 മണിയോടുകൂടി ശിവാലി അരകിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്‌റ്റേഷനു സമീപം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ഒന്നും തന്നെ കണ്ടെത്താനായില്ല. ആത്മഹത്യയെ തുടര്‍ന്ന് ശിവാലിയുടെ വീട്ടുകാര്‍ മാധ്യമപ്രവര്‍ത്തകനും പൊലീസിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു.