ഝാര്‍ഗ്രാം ട്രെയിന്‍ അട്ടിമറി: സമീര്‍ മഹാതോ അറസ്റ്റില്‍

കൊല്‍ക്കൊത്ത| WEBDUNIA|
PRO
ഝാര്‍ഗ്രാം ട്രെയിന്‍ അട്ടിമറിക്കേസില്‍, പീപ്പിള്‍സ്‌ പ്രൊട്ടെസ്റ്റ്‌ എഗന്‍സ്റ്റ്‌ പോലീസ്‌ അട്രോസിറ്റീസ്‌(പിസിപിഎ) നേതാവ്‌ സമീര്‍ മഹതോയെ അറസ്റ്റു ചെയ്തു. മാവോയിസ്റ്റ്‌ ആഭിമുഖ്യമുള്ള സംഘടനയാണ്‌ ഇത്‌. ബംഗാള്‍ പോലീസിലെ സിഐഡി വിഭാഗമാണ്‌ മഹാതോയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

കേസില്‍ അറസ്റ്റിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് മഹാതൊ. മേയ് 27ന് രാത്രിയാണ് പിസിപിഎ റെയില്‍‌പാളം തകര്‍ത്തതിനെ തുടര്‍ന്ന് ജ്ഞാനേശ്വരി എക്സ്പ്രസ് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 148 പേരാണ് കൊല്ലപ്പെട്ടത്. 200ഓളം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

റെയില്‍ ഇളക്കിമാറ്റിയതിനാല്‍ എക്സ്പ്രസിന്‍റെ 13 കോച്ചുകള്‍ നിയന്ത്രണം വിട്ട് സമീപത്തെ ട്രാക്കിലൂടെ വരികയായിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :