ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൊവ്വാഴ്ച ലണ്ടനിലേയ്ക്ക് യാത്ര തിരിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സിംഗ് നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.
വ്യാഴാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയുടെ ഇടവേളയില്‍, സിംഗും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം ആദ്യമായിട്ടായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോന്‍ ഡല്‍ഹിയില്‍ അറിയിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ഉച്ചകോടിയുടെ ലക്‍ഷ്യം. വിദേശ ബാങ്കുകളിലെ അനധികൃത നിക്ഷേപം സംബന്ധിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (11:31 IST)