ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍ അപകടത്തില്‍ പരുക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ മുഖ്യമന്ത്രിയെ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തു. കൈയിലും കാലിലും ആണ് പരുക്കേറ്റത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തിരമായ താഴെയിറക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ ലാന്റ് ചെയ്തത്.

എന്നാല്‍ ലാന്റിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടര്‍ മലക്കം‌മറിഞ്ഞു. തീപിടിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :