ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ഹര്ഷവര്ധന്.
കോണ്‍ഗ്രസിനെതിരെയാണ് ജനവികാരം ഉണ്ടായി വോട്ടായി മാറിയത്. ഇപ്പോള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാരുണ്ടാക്കുന്നതെന്നും ഹര്‍ഷ വര്ധന് കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെ പടപൊരുതിയവര്‍ അവരുടെ അടിസ്ഥാനതത്വങ്ങളില്‍ തന്നെ വിട്ടുവീഴ്ചചെയ്തുവെന്നും അദ്ദേഹം പറഞ്ഞു