ഛത്തീസ്ഗഡില്‍ 18 നക്സലുകളെ വധിച്ചു

റായ്പൂര്‍| WEBDUNIA|
PRO
PRO
ഛത്തീസ്ഗഡിലെ ദന്തേവാഡ വനത്തില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് 18 നക്സലുകളെ വധിച്ചു. ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മൂന്നു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു സേനയുടെ ദൌത്യം. ഏറ്റുമുട്ടല്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്നു. നാല് നക്സലുകളെ പിടികൂടിയിട്ടുമുണ്ട്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും ബോബുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിനടുത്ത് വച്ചാണ് 2010 ഏപ്രിലില്‍ നക്സലുകള്‍ 75 സിആഫ്പിഎഫ് ജവാന്മാര്‍ക്ക് മരണക്കെണി ഒരുക്കിയത്. നക്സലുകള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :