ചെന്നൈയിലേക്കോ ബംഗളൂരിലേക്കോ വിളിക്കേണ്ട, കിട്ടില്ല!

Mobile
ചെന്നൈ| WEBDUNIA|
PRO
PRO
ഇന്തോനേഷ്യക്കടുത്ത് ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ ഭൂമികുലുക്കം അനുഭവപ്പെട്ട ചെന്നൈയിലും ബംഗളൂരിലും പരിസരങ്ങളിലും ഫോണുകള്‍ നിശ്ചലമായി. ലാന്‍‌ഡ്ഫോണുകളും മൊബൈല്‍ ഫോണുകളും നിശ്ചലമായതിനെ തുടര്‍ന്ന് ഇവിടങ്ങളിലുള്ള ബന്ധുക്കളെ വിളിക്കാനാകാതെ മലയാളികള്‍ കഷ്ടപ്പെടുകയാണ്. മൊബൈല്‍ - ലാന്‍‌ഡ്‌ലൈന്‍ സേവനം നിശ്ചലമായതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്കും വിളിക്കാന്‍ പറ്റുന്നില്ല.

ഭൂകമ്പം നടന്നതിനാല്‍ എല്ലാവരും പരസ്പരം വിവരം അറിയാനായി വിളിക്കുന്നതിനാല്‍ മൊബൈല്‍ - ലാന്‍‌ഡ്‌ലൈന്‍ സേവന ദാതാക്കളുറ്റെ സെര്‍‌വര്‍ ഡൌണ്‍ ആയതാണ് ഫോണ്‍ നിശ്ചലാവസ്ഥയ്ക്ക് കാരണം. ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ ഒരേ സമയം ഉണ്ടായാല്‍ ‘ട്രാഫിക്ക് കണ്‍‌ജഷന്‍’ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വിവരസാങ്കേതിക വിദഗ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :