ചികിത്സയ്ക്കായി സല്‍മാന്‍ വീണ്ടും യു എസിലേക്ക്

WEBDUNIA|
PRO
PRO
ബോളിവുഡിന്റെ മസില്‍ ഖാനെ ചില കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം യു എസില്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തിരുന്നു. Trigeminal Neuralgia എന്ന അസുഖമാണ് സല്‍മാനെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കണ്ണ്, മൂക്ക്, ചുണ്ടുകള്‍, നെറ്റി, കവിളുകള്‍, മോണ, പല്ലുകള്‍, താടിയെല്ല് എന്നിങ്ങനെ മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിയായ വേദന അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഇതിന്റെ ദൈര്‍ഘ്യം ചിലപ്പോള്‍ സെക്കന്റുകള്‍ മാത്രമായിരിക്കാം. അല്ലെങ്കില്‍ മണിക്കൂറുകള്‍ നീണ്ടേക്കാം. ഒരു മനുഷ്യന്റെ സഹനശക്തിയ്ക്കും അപ്പുറം ഏറ്റവും കൂടുതല്‍ വേദന അനുഭവപ്പെടുന്ന രോഗം, അതാണിത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

15,000 പേരില്‍ ഒരാള്‍ ഈ രോഗത്തോടു പൊരുതുന്നു എന്നാണ് കണക്ക്. 2011 ഓഗസ്റ്റില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് സല്‍മാനെ വിധേയനാക്കിയിരുന്നു.

ചികിത്സകള്‍ക്കായി സല്‍മാന്‍ വീണ്ടും യു എസിലേക്ക് പോകും എന്നാണ് വിവരം. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :