പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പ്രസ് ആന്‍ഡ് ഇഫര്‍മേഷന്‍ സെക്കന്‍ഡ് സെക്രട്ടറിയായി ജോലി നോക്കിയിരുന്ന മാധുരി ഗുപ്തയാണ് പിടിയിലായത്.
കഴിഞ്ഞ 30 വര്‍ഷമായി വിദേശകാര്യമന്ത്രാലയത്തില്‍ ഉറുദു സ്പെഷ്യലിസ്റ്റായി ജോലിനോക്കുന്ന ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് കൈമാറിയതായാണ് ഇന്ത്യന്‍ അന്വേഷണ സംഘം ഭയക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് തന്ത്രപൂര്‍വം ഇവരെ ന്യൂഡല്‍ഹിയിലേക്ക് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ എത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്ന മാധുരിയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. റോയും ഐബിയും ഇവരെ ചോദ്യം ചെയ്തുവരുന്നു.
ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മാധുരിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു.
നാല്‍പ്പത്തിയഞ്ചുകാരിയായ മാധുരി അവിവാഹിതയാണ്. ഇവര്‍ പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സൂചന. ഇവര്‍ ചാരപ്പണി നടത്തിയതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.