വിമാനവാഹിനി കപ്പലായ ഗോരസ്കോവിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റഷ്യ 1.2 ബില്യണ്‍ ഡോളര്‍ അധികം ആവശ്യപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധമന്ത്രി എകെ ആന്റണി ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയെ അറിയിച്ചതാണിത്.
ഈ തുക നല്കണോയെന്നതിനെക്കുറിച്ച് സാങ്കേതിക വിശകലന സമിതി പരിശോധിച്ചുക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി എംഎം പല്ലം രാജു സഭയെ അറിയിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോരസ്കോവ് 2011 ന്റെ തുടക്കത്തില്‍ നാവികസേനയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോരസ്കോവ് ലഭിക്കുന്നതിന് 2003 ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം റഷ്യയ്ക്ക് 1.5 ബില്യണ്‍ ഡോളറാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്.
ധാരണപ്രകാരം മിഗ്-29 കെ പോര്‍വിമാനങ്ങള്‍ക്കൊപ്പം 2007 ഓഗസ്റ്റില്‍ ഗോരസ്കോവ് ഇന്ത്യയ്ക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, അധിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റഷ്യ 1.2 ബില്യണ്‍ ഡോളര്‍ കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഗോരസ്കോവ് ഏറ്റുവാങ്ങുവാന്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു.
ന്യൂഡല്‍ഹി|
WEBDUNIA|
അധിക തുക ലഭിച്ചില്ലെങ്കില്‍ ഗോരസ്കോവ് തങ്ങളുടെ നാവികസേനയുടെ ഭാഗമായി തുടരുമെന്ന് റഷ്യ അറിയിച്ചിരുന്നു. ഐഎന്‍എസ് വിക്രമാദിത്യയെന്ന പുതിയ പേരിലായിരിക്കും ഗോരസ്കോവ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുക.