അഹമ്മദാബാദ്|
WEBDUNIA|
Last Modified വെള്ളി, 20 ജനുവരി 2012 (10:08 IST)
PRO
PRO
മതസൌഹാര്‍ദ്ദത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഗോധ്രയില്‍ ഉപവസിക്കുന്നു. സാമൂഹിക അഖണ്ഡതയും സാഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ ഭാഗമായി മോഡി നടപ്പിലാക്കുന്ന സദ്ഭാവന മിഷനോടനുബന്ധിച്ചാണ് ഗോധ്രയില്‍ നിരാഹാരമിരിക്കുന്നത്. ഗോധ്ര കൂട്ടക്കൊല കഴിഞ്ഞ് പത്ത് വര്‍ഷമാകുമ്പോള്‍ മോഡി ഇവിടെ നിരാഹരമിരിക്കുന്നുവെന്നത് ശ്രദ്ധേയം.
കനത്ത സുരക്ഷയാണ് മോഡിയുടെ നിരാഹാരത്തിനായി ഒരുക്കിയിരിക്കുന്നത്. ത്രിതല സുരക്ഷാ സംവിധാനമാണ് ഉപവാസ വേദിക്ക് ചുറ്റും ഒരുക്കിയിരിക്കുന്നത്. മൊത്തം 50,000 പേര് ഉപവാസ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
അതേസമയം, മോഡിയുടെ ഉപവാസത്തെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ആണ് മോഡി സദ്ഭാവന മിഷന് ആരംഭിച്ചത്. തുടര്‍ന്ന് ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മോഡി നിരാഹാരമിരുന്നിരുന്നു.