ഗാന്ധിസ്മൃതി തിരിച്ചുവാങ്ങും:ഓറ്റിസ്

PRO
ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വീണ്ടും വാര്‍ത്തയില്‍. ന്യൂയോര്‍ക്കിലെ ആന്‍റിക്വേറിയം വഴി ലേലത്തില്‍ വിറ്റ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്‍ അവകാശി ജയിംസ് ഓറ്റിസ് പറഞ്ഞു.

തന്‍റെ അഭിഭാഷകര്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച കേസ് ഫയല്‍ ചെയ്യുന്നതിന്‍റെ അന്തിമ നടപടികളിലാണ് എന്ന് ഓറ്റിസ് വ്യക്തമാക്കി. എന്നാല്‍, എന്തടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്യുക എന്ന് വിശദീകരിച്ചിട്ടില്ല.

ഗാന്ധിസ്മൃതി വസ്തുക്കള്‍ ശേഖരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ ജയിംസ് ഓറ്റിസ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങള്‍ മാനിക്കാതെയായിരുന്നു ലേലവുമായി മുന്നോട്ട് പോയത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ വില വളരെ തുച്ഛമാണെന്നായിരുന്നു ഓറ്റിസ് അഭിപ്രായപ്പെട്ടത്.

ന്യൂയോര്‍ക്ക്| PRATHAPA CHANDRAN|
ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടക്കണ്ണട, മെതിയടി, കിണ്ണം എന്നിവയുള്‍പ്പെടെ അഞ്ച് വസ്തുക്കള്‍ ഇന്ത്യന്‍ വ്യാപാരിയായ വിജയ് മല്യ 1.8 ദശലക്ഷം അമേരിക്കന്‍ ഡോളറിനാണ് ലേലത്തില്‍ വാങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :