സൊഹ്റാബുദ്ദീന്റെ ഭാര്യ കൌസര്‍ബിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലും മുമ്പ് ഗുജറാത്ത് പൊലീസ് ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു എന്ന് വെളിപ്പെടുത്തല്‍. കൌസര്‍ബി മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം ഒരു മുന്‍ എടിഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്.
വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് എടിഎസിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന രവീന്ദ്ര മക്വാനയാണ് കൌസര്‍ബിയെ ബലാത്സംഗത്തിനിരയാക്കി എന്ന് വെളിപ്പെടുത്തിയത്. കൌസര്‍ബിയെ എസ് ഐ ബാലകൃഷ്ണ ചൌബെ ഫാം ഹൌസില്‍ വച്ച് ബലാത്സം ചെയ്തതായി എടിഎസ് ഓഫീസര്‍മാരായ അജയും സത്പാല്‍ ശര്‍മ്മയും തമ്മില്‍ പറയുന്നത് കേട്ടു എന്നാണ് മക്വാനയുടെ മൊഴി.
ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൌസര്‍ബിയെ കൊന്നതായി കരുതാമെന്നും അത് ഫാം ഹൌസില്‍ വച്ചല്ല, മറിച്ച്, എടിഎസ് ഓഫീസില്‍ വച്ചുതന്നെയാണെന്നും അഭിഭാഷകന് മുകുള്‍ സിന്‍ഹ പറയുന്നു. സാക്ഷി മൊഴികള്‍ അനുസരിച്ച് കൌസര്‍ബിയെ കൊന്നു എന്ന് കരുതുന്ന ദിവസം വൈകിട്ട് അഞ്ച് മണിയോടെ ഡിജി വന്‍സാര തന്റെ ജൂനിയറോട് വിറക് വാങ്ങിവരാന്‍ ആവശ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൌസര്‍ബിയെ ദഹിപ്പിക്കുന്നതിന് ആയിരുന്നിരിക്കണം എന്നാണ് അനുമാനം.
എന്നാല്‍, സൊഹ്റാബുദ്ദീന്റെ മരണം നടന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും കൌസര്‍ബിയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.