പതിനഞ്ചു വയസ്സിനു മുമ്പുള്ള ലൈംഗികബന്ധങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ നില്ക്കുന്നത് പെണ്‍കുട്ടികള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടന്ന സര്‍വ്വേയിലാണ് ശ്രദ്ധേയമായ കണ്‌ടെത്തലുകളുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിവാഹപൂര്‍വ ലൈംഗികബന്ധങ്ങള്‍ പുരുഷന്മാരില്‍ അസാധാരണമല്ലെന്ന് ഇതിനു മുമ്പ് നിരവധി സര്‍വ്വേ ഫലങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കൌമാരക്കാരെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ആറു സംസ്ഥാനങ്ങളെയാണ് സര്‍വ്വേ നടത്തുന്നതിനായി തെരഞ്ഞെടുത്തത്. ആന്ധ്രപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.
സര്‍വ്വേയില്‍ പങ്കെടുത്ത 15 ശതമാനം യുവാക്കളും 4 ശതമാനം യുവതികളും ലൈംഗികവേഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ചു. ഇതില്‍ 24 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ക്ക് ആദ്യമായി ലൈംഗികാനുഭവം ഉണ്ടായത് 15 വയസ്സിനു മുമ്പാണെന്നും വെളിപ്പെടുത്തി.
വിവഹപൂര്‍വ്വ ലൈംഗികബന്ധം ഗ്രാമങ്ങളില്‍ കുറവായിരിക്കുമെന്ന പരമ്പരാഗത വിശ്വാസങ്ങളെയും സര്‍വ്വേ തകര്‍ത്തിരിക്കുകയാണ്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി നഗരങ്ങളിലേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ ഉള്ളതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
18 വയസ്സിന് മുമ്പ് ഗ്രാമങ്ങളില്‍ ആറു ശതമാനം പേര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നഗരങ്ങളില്‍ ഇത് ഒരു ശതമാനം മാത്രമാണ്. 25 ശതമാനത്തോളം യുവാക്കളും 21 ശതമാനത്തോളം യുവതികളും ഒന്നിലധികം പങ്കാളികളുമായി വിവാഹത്തിന് മുമ്പേ ബന്ധപ്പെട്ടിട്ടുള്ളതായും സമ്മതിച്ചു. എന്നാല്‍, വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നത് വളരെക്കുറവാണെന്നാന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.