ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ മണിശങ്കര്‍ അയ്യര്‍ രംഗത്ത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പരാജയപ്പെടുന്നതില്‍ തനിക്ക് സന്തോഷമെയുള്ളൂവെന്ന് അയ്യര്‍ പറഞ്ഞു. ഗെയിംസ് വിജയിച്ച് കാണാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
ഇത്രയും വലിയ ഗെയിംസിനായി ചെലവാക്കുന്ന 35,000 കോടി രൂപ ഇന്ത്യയിലെ കുട്ടികള്‍ക്ക് നല്ല കായിക ഭാവി ഉറപ്പാക്കാന്‍ ചെലവഴിക്കുകയാണെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താന്‍ സന്തോഷവാനാണ്. മഴ പെയ്താല്‍ നല്ല കൃഷി ലഭിക്കുമെന്നും രാജ്യത്തിന് വന്‍ വരുമാന നേട്ടം ലഭിക്കും. മറ്റൊന്ന് മഴ പെയ്യുന്നതിലൂടെ ഗെയിംസ് തയ്യാറെടുപ്പുകള്‍ തകര്‍ന്നു കിട്ടുമെന്നും അയ്യര്‍ പറഞ്ഞു.
ഗെയിംസ് വിജയത്തിനായി രാജ്യത്തെ കായിക മേധാവികളും കേന്ദ്ര, ഡല്‍ഹി സര്‍ക്കാറുകള്‍ അക്ഷീണ പരിശ്രമം നടത്തുന്നതിനിടെയാണ് അയ്യരുടെ പ്രസ്താവന. കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിച്ചാല്‍ തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് പോലുള്ള പരിപാടികള്‍ നടത്താനുള്ള ശ്രമം ഉണ്ടാകും.
ഇത്രയും വലിയ തുക രാജ്യത്തെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് നല്‍കിയിരുന്നു എങ്കില്‍ എല്ലാ ഗെയിംസുകളിലും ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ കഴിയുമെന്നും അയ്യര്‍ വ്യക്തമാക്കി.