കോമണ്‍വെല്‍ത്ത്‌ അഴിമതി: കല്‍മാഡിക്ക് ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 ജനുവരി 2012 (11:27 IST)
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിക്കേസില്‍ സുരേഷ്‌ കല്‍മാഡിക്ക്‌ ജാമ്യം. തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കല്‍മാഡിക്ക്‌ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലാണ്‌ ജാമ്യം നല്‍കിയിരിക്കുന്നത്.

ഒളിമ്പിക്‌ കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌. 2011 ഏപ്രില്‍ 26നാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ കല്‍മാഡി അറസ്റ്റിലായത്.

ഗെയിംസിന്‍റെ സംഘാടക സമിതി ചെയര്‍മാനായിരുന്നു കോണ്‍ഗ്രസ് എം പിയായ കല്‍മാഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :