കോണ്‍ഗ്രസ് മാനിഫെസ്റ്റോ ചതിയുടെ മുഖപത്രമാണ്

ഇറ്റാനഗര്‍| WEBDUNIA|
PTI
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികരെയും അരുണാചല്‍പ്രദേശ് സ്വദേശിയായ നിഡോ താനിയയുടെ കൊലപാതകികളെയും രക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് നരേന്ദ്ര മോഡി.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അമ്പേ തകര്‍ക്കുകയെന്ന നരേന്ദ്രമോഡിയുടെ ഓളിയമ്പുകളിലൊന്നാണ് ഇപ്പോള്‍ തൊടുത്തുവിട്ട ഈ രുക്ഷവിമര്‍ശനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ തന്റെ പ്രചാരണ പരിപാടികളിലാണ് മോഡി ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

സോണിയ ഗാന്ധി ഇറ്റാലിയന്‍ നാവികരുടെ കേസ് മുക്കികളയാന്‍ നോക്കുകയാണ്, ഡല്‍ഹിയിലും ഇന്ത്യയുടെ മറ്റ് പ്രധാന നഗരങ്ങളിലും താമസിക്കുന്ന വടക്കുകിഴക്കന്‍ സ്വദേശികള്‍ക്ക് വേണ്ടതായ സുരക്ഷാക്രമീകരണങ്ങള്‍ നല്‍കുന്നതില്‍ യുപി‌എ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെടുകയാണ്, മോഡി പറഞ്ഞു.

ഇറ്റാനഗറില്‍ കഴിഞ്ഞദിവസം സോണിയ ഗാന്ധി എത്തിയിരുന്നു, എന്നാല്‍ അവര്‍ കൊല്ലപ്പെട്ട യുവാവിനെക്കുറിച്ച് ഒരു വാക്ക് പോലും ഉച്ചരിച്ചില്ല, ഇതാണോ അവരുടെ ധര്‍മ്മം, മോഡി ചോദിച്ചു. രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കൊന്നു, കൊലപാതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് ശിക്ഷ നല്‍കണം. ഇപ്പോള്‍ അവര്‍ രാജ്യം വിട്ടിരിക്കുന്നു.

അവര്‍ക്ക് രാജ്യത്ത് നിന്നും പോകാന്‍ സഹായം നല്‍കിയത് ആരെന്ന് സോണിയഗാന്ധി മറുപടി പറയണമെന്നും മോഡി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മാനിഫെസ്റ്റോ തികച്ചും ചതിയുടെ മുഖപത്രമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :