കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 16ല്‍ നിന്നും 22 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ദ്ധനവിന് 2009 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും.
ക്ഷാമബത്ത ആറു ശതമാനം ഉയര്‍ത്തുന്നതോടെ പ്രതിവര്‍ഷം 6,000 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്.
കേരളത്തിലെ ദേശീയപാതകളുടെ നാല് മേഖലകള്‍ നാലുവരിപ്പാതയാക്കാനും മന്ത്രിസഭയോഗം അനുമതി നല്‍കി. കണ്ണൂര്‍ - വേങ്ങര, വേങ്ങര - കുറ്റിപ്പുറം, ചേര്‍ത്തല - ഓച്ചിറ, ഓച്ചിറ - തിരുവനന്തപുരം പാതകളാണ് നാലുവരിയാക്കുന്നത്.
ഡീസല്‍ വില കുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ തൃപ്തിപ്പെടുന്‍ ഉദ്ദ്യേശിച്ചുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.