കെജ്‌രിവാളിന് മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (13:29 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തകര്‍പ്പന്‍ ജയം. 31583 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെജ്‌രിവാളിന് ലഭിച്ചത്. 57213 വോട്ടുകള്‍ കെജ്‌രിവാളിന് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ നുപുര്‍ ശര്‍മ്മയ്ക്ക് 25630 വോട്ടുകള്‍ ആണ് ലഭിച്ചത്.

കോണ്‍ഗ്രസ് ഇവിടെയും മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിരണ്‍ വാലിയയ്ക്ക് 4781 വോട്ടുകള്‍ ആണ് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :