മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ തീവ്രവാദി അജ്മല്‍ ആമിര്‍ കസബിന്‍റെ പ്രായത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പ്രത്യേക കോടതി ഉത്തരവിട്ടു. കസബ് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹിലിയാനി ഇതു സംബന്ധിച്ച അന്വേഷണം നടത്താന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഖമിനോട് ആവശ്യപ്പെട്ടത്.
പ്രായം നിര്‍ണയിക്കാനായി ഡോക്ടര്‍മാര്‍, ജയില്‍ അധികൃതര്‍ തുടങ്ങിയവരുടെ സഹായവും പ്രോസിക്യൂട്ടര്‍ക്ക് തേടാമെന്ന് കോടതി പറഞ്ഞു. കസബിന്‍റെ എല്ല്, പല്ല് എന്നിവ പരിശോധിച്ച് പ്രായം കണക്കാക്കാന്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ മാസം 28നു മുമ്പ് പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റ്, ഡെന്‍റിസ്റ്റ് എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രായം നിര്‍ണയിക്കാനാവുമെന്നാണ് കരുതുന്നത്.
കസബിന്‍റെ അഭിഭാഷകനായ അബ്ബാസ് കസ്മിയുടെ സാന്നിധ്യത്തിലായിരിക്കും പരിശോധനകള്‍ നടത്തുക. കസബ് പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റും.