ശ്രീനഗര്‍|
PRATHAPA CHANDRAN|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2008 (10:05 IST)
ജമ്മു കശ്മീരില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപിയും സംഘപരിവാറും തീരുമാനിച്ചു. ജമ്മുവിലെ പ്രശ്നങ്ങള്‍ക്കായി ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്താനും തീരുമാനമായി.
ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 മണിവരെ റയില്‍, റോഡ് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സംഘടനാ വക്താക്കള്‍ അറിയിച്ചു. അമര്‍നാഥ് ക്ഷേത്രത്തിന് അനുവദിച്ച ഭൂമി തിരികെ നല്‍കണമെന്നും ഗവര്‍ണര്‍ എന്‍എന്‍ വോറയെ നീക്കം ചെയ്യണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
ചൊവ്വാഴ്ച ജമ്മുവില്‍ നടന്ന പൊലീസ് വെടി വയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകാരികള്‍ നിരോധനാജ്ഞ ലംഘിച്ചതും പൊലീസ് പോസ്റ്റിന് നേര്‍ക്ക് അക്രമം അഴിച്ചു വിട്ടതുമാണ് വെടിവയ്പിനു കാരണമായതെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് സ്ഫോടനാത്മകമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ കശ്മീര്‍ താഴ്‌വരയിലെല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.