കഴുതപ്പാലില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊന്നു; അച്ഛന് അറസ്റ്റില്‍
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
ഇരുപതുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന് വിഷം കൊടുത്തു കൊന്നു. നേലംഗല താലൂക്കില്‍ ത്യാംഗോഡ്ലു ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. നന്ദിഷാണ് തന്റെ മകളെ വിഷം കൊടുത്ത് കൊന്നത്. കുട്ടിയുടെ മാതാവ് സവിതയുടെ പരാതിയില്‍ പൊലീസ് നന്ദിഷിനെ അറസ്റ്റ് ചെയ്തു.
കുട്ടിയുടെ ആരോഗ്യത്തിന് കഴുതപ്പാല് നല്ലതാണെന്ന് സവിതയെ തെറ്റിദ്ധരിപ്പിച്ച നന്ദിഷ് പാലില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് ഭയന്ന സവിത കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പാലില്‍ വിഷം ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്.
ആണ്‍കുട്ടിയെ ആഗ്രഹിച്ച നന്ദിഷ് പെണ്‍കുട്ടിയുടെ ജനനത്തില്‍ കോപാകുലനായിരുന്നു. ഈ കാരണം മൂലമാണ് കൊലനടത്തിയതെന്നാണ് ഭാര്യ സവിത പൊലീസിനോട് പറഞ്ഞത്. നന്ദിഷ് അടിക്കടി ജ്യോത്സ്യനെ കാണാറുണ്ടായിരുന്നു. മകള്‍ മൂലം താന്‍ മരിക്കാനിടയാകുമെന്ന് ജ്യോത്സ്യന് ഇയാളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ നന്ദിഷ് പാല് കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വിഷാംശം കലര്‍ന്ന ഏതോ മരുന്നിന്റെതായിരുന്നുവെന്നും ഇതുമൂലമാണ് പാലില്‍ വിഷാംശം കലര്‍ന്നതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പി ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ കൊലപാതകം നിഷേധിച്ച നന്ദിഷ്, താന്‍ മകളെ ഒരുപാട് സ്നേഹിച്ചിരുന്നതായി പൊലീസിന് മൊഴി നല്കി. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാകു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.