WEBDUNIA|
Last Modified ശനി, 3 ഏപ്രില്‍ 2010 (16:24 IST)
PRO
മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ ജെ കലാമിന്റെ വിദേശയാത്രാ ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരല്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‍. ഇതുസംബന്ധിച്ച് അടുത്തിടെ വന്ന തെറ്റായ മാധ്യമറിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായാണ് ഈ വെളിപ്പെടുത്തല്‍.
കലാം 2007 ല്‍ വിരമിച്ചതുമുതല്‍ സ്ഥിരം വിമാനയാത്ര നടത്തുന്നുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ഒരു ദേശീയ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12 ന് ആയിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.
എന്നാല്‍, കലാമിന്റെ വിദേശയാത്രകള്‍ക്ക് ആതിഥേയര്‍ തന്നെയാണ് ചെലവ് വഹിക്കാറുള്ളത് എന്നും കേന്ദ്ര സര്‍ക്കാരല്ല എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ വിശദീകരിക്കുന്നു.
മുന്‍ രാഷ്ട്രപതിമാരുടെ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള യാതൊരു നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നും മാധ്യമക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.