കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; ഒമ്പത് മന്ത്രിമാര്‍ രാജിവച്ചു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണ നേതൃമാറ്റം ആവശ്യപ്പെട്ട്‌ അനുഭാവികളായ ഒമ്പത് മന്ത്രിമാര്‍ രാജിവച്ചു.

ഗ്രാമവികസനമന്ത്രി ജഗദീഷ്‌ ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടാണ്‌ മന്ത്രിമാര്‍ രാജിവച്ചിരിക്കുന്നത്. ജഗദീഷ്‌ ഷെട്ടാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാര്‍ രാജിവച്ചത്.

സദാനന്ദ ഗൗഡയ്‌ക്ക് പകരം ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്ന്‌ മുന്‍ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂയൂരപ്പ കഴിഞ്ഞ ദിവസം ബിജെപി കേന്ദ്ര നേതൃത്വത്തിന്‌ അന്ത്യശാസനം നല്‍കിയിരുന്നു. എഴുപത്‌ എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്നാണ്‌ യെദ്യൂരപ്പ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :